തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ അപ്രതീക്ഷിത പ്രകടനം ദൃശ്യമായി. തുടക്കം കുതിപ്പ് രേഖപ്പെടുത്തിയ സൂചികകളില്‍ ഉച-യോടടുപ്പിച-് അല്‍പം ലാഭമെടുപ്പ് നടന്നു. പിന്നീട് ‘യു ടേണ്‍’ എടുത്ത ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തന്നെയാണ് വ്യാപാരം നിര്‍ത്തിയത്. ചൊവ-ാഴ്‌ച നഷ്‌ടത്തില്‍ കച-വടം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഇന്നലെ മികച- നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാര സമയത്തിനിടെ സെന്‍സെക്‌സ് 100 പോയിന്റിലധികം മുന്നേറ്റം കാഴ്‌ചവെച-ിരുന്നു. എന്നാല്‍ ആ കുതിപ്പ് അധിക സമയം നീണ്‌ടുനിന്നില്ല എന്ന് മാത്രം. തുടര്‍ന്ന് വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രണ്‌ട് ശതമാനം വിലയുയര്‍ച- നേടിയ റിലയന്‍സിന്റെ പ്രകടനമാണ് ഇന്നലെ വിപണിയെ നേട്ടത്തില്‍ നിലനില്‍ക്കാന്‍ സഹായിച-ത്. വ്യാപാരത്തിനിടെ 17184 വരെ കയറ്റം കാണിച- സെന്‍സെക്‌സ് 17028 വരെ താഴുകയും ചെയ്‌തു. ദേശീയ ഓഹരി സൂചികയിലും ഇതേ പ്രകടനം ആവര്‍ത്തിചെ-ങ്കിലും തുടര്‍ച-യായ മൂന്നാം ദിവസവും നിഫ്‌റ്റി 5100 എന്ന നിലവാരത്തിന് മുകളില്‍ കയറി ക്ലോസ് ചെയ-ുന്നതില്‍ വിജയിച-ു. വിറ്റുവരവിന്റെ കാര്യത്തില്‍ ചൊവ-ാഴ്‌ചയെ അപേക്ഷിച-് പുരോഗതിയുണെ്‌ടങ്കിലും പൊതുവെ അത്രമുന്നേറ്റം രേഖപ്പെടുത്തിയിട്ടില്ല. വിവിധ വിഭാഗം ഓഹരികളില്‍ കയറ്റിറക്കങ്ങള്‍ ദൃശ്യമായെങ്കിലും വിപണിയില്‍ നഷ്‌ടത്തിന്റെ തരംഗങ്ങള്‍ക്കാണ് മുന്‍ തൂക്കം.
നാല് ശതമാനത്തിലധികം വിലയുയര്‍ച- കാണിച- ഹീറോ ഹോണ്‌ടയ്ക്കാണ് ഏറ്റവുമധികവും മുന്നേറ്റം രേഖപ്പെടുത്താനായത്. ഐ.ഡി.എഫ്.സി, എ.സി.സി എന്നിവയുടെ ഓഹരികള്‍ക്കും ഇടപാടുകാരുടെ പിന്തുണ ലഭിച-ു. അതേ സമയം ഓട്ടോ വിഭാഗത്തിലെ തന്നെ മാരുതിയാണ് ഇന്നലെ ഏറ്റവുമധികം വില്‍പന സമ്മര്‍ദ്ദത്തിന് വിധേയമായത്. ഇതിന്റെ ഓഹരിവില 1.57 ശതമാനം കുറഞ്ഞു. എച-്.സി.എല്‍, എന്‍.ടി.പി.സി, കെയിന്‍ ഇന്ത്യ എന്നിവയും നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. ഇടപാടുകാര്‍ പലരും അകാരണമായി മടിച-ു നില്‍ക്കുന്നതാണ് വിപണി ഇത്തരത്തില്‍ പെരുമാറുന്നതിന് പ്രധാന കാരണമായി പറയുന്നത്. സമീപകാലത്ത് വിപണിയില്‍ കണ്‌ട കാളയോട്ടത്തിന്റെ പങ്ക് പറ്റാന്‍ പലരും മത്സരിക്കുന്നതും ഒരു കാരണമായി ചൂണ്‌ടിക്കാട്ടുന്നു.
45.79 പോയിന്റ് വിലയുയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 17098.33 ആണ്. തുടര്‍ച-യായ രണ്‌ടാം ദിവസവും ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ നഷ്‌ടത്തിലായി. ഇവ യഥാക്രമം 0.13 ശതമാനവും 0.21 ശതമാനവും വിലയിടിവ് കാണിച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2911 ഓഹരികളില്‍ 1659 എണ്ണം നഷ്‌ടത്തിലായി, 1179 ഓഹരികളുടെ വിലകൂടി. സെന്‍സെക്‌സിലെ 18 ഓഹരികളുടെ വിലകൂടി, 12 എണ്ണം നഷ്‌ടത്തിലായി. അര ശതമാനത്തിനടുത്ത് വിലയിടിഞ്ഞ ഐ.ടി വിഭാഗമാണ് ഇന്നലെ ഏറ്റവുമധികം തിരിച-ടി നേരിട്ടത്. ഹെല്‍ത്ത് കെയര്‍, മെറ്റല്‍ എന്നിവയും നഷ്‌ടത്തിലായി. ഓയില്‍ ആന്റ് ഗ്യാസ്, എഫ്.എം.സി.ജി എന്നീ വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിനടുത്ത് നേട്ടം കാഴ്‌ചവെച-ു.


















May 22nd, 2010 at 10:16 pm
mg0Phv vntlcyzhrwwl, [url=http://gfwwtwtidscn.com/]gfwwtwtidscn[/url], [link=http://uyckntcsjaom.com/]uyckntcsjaom[/link], http://llymmhjxgqsu.com/