ലാഭനഷ്‌ടങ്ങളില്ലാതെ അവസാനം
കഴിഞ്ഞ ആഴ്‌ച നേട്ടത്തിലെത്തി കച-വടം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഈ ആഴ്‌ച കാര്യമായ ലാഭ നഷ്‌ടങ്ങള്‍ രേഖപ്പെടുത്താതെ കച-വടം നിര്‍ത്തി. വ്യാപാരത്തിന്റെ തുടക്കം മുതല്‍ നേട്ടത്തിന്റെ പരിധിയിലായിരുന്ന സൂചികകള്‍ ഉച-യ്ക്ക് ശേഷം പതിയെ നഷ്‌ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. തുടക്കത്തിലെ കുതിപ്പ് മൂലമുണ്‌ടായ നേട്ടം കൈക്കലാക്കാന്‍ ഇടപാടുകാര്‍ ശ്രമിച-താണ് ഇതിന് പ്രധാന കാരണം. ആഗോള വിപണികളില്‍ നിന്ന് പ്രചോദനകരമായ സൂചികകള്‍ ഇല്ലാതിരുന്നതും ഇന്ത്യന്‍ ഇടപാടുകാര്‍ വിട്ടുനിന്നതുമാണ് ഇന്നലെ വിപണിയിലെ മങ്ങിയ പ്രകടനത്തിന് പ്രധാന കാരണം. വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്നത് സൂചികകള്‍ക്ക് കരുത്ത് പകരുന്നുണ്‌ട്. കേന്ദ്ര ബജറ്റിനെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ 11,000 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ മുടക്കിയത്. വ്യാവസായിക ഉല്‍പാദന സൂചികയിലെ മികച- മുന്നേറ്റം ഇന്ത്യന്‍ ഇടപാടുകാര്‍ പാടെ അവഗണിച-ു. ഇക്കൊല്ലം ജനുവരിയിലെ ഉല്‍പാദന സൂചിക നിരക്ക് 16.7 ശതമാനമാണ്. ഉപഭോഗ വസ്‌തുക്കള്‍ ഒഴികെ ബാക്കി എല്ലാ വിഭാഗവും മികച- രീതിയില്‍ തന്നെ കയറ്റം രേഖപ്പെടുത്തിയിട്ടുണ്‌ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിടുതല്‍ കാലഘട്ടമായിരുന്ന കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച-് അക്ഷരാര്‍ത്ഥത്തില്‍ തന്നെ കണക്കുകളില്‍ പുരോഗതിയുണ്‌ട്. എന്നിട്ടും സൂചികകള്‍ ഇതിനോട് മാന്യമായി പ്രതികരിച-ില്ല എന്ന് മാത്രം.
ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ നഷ്‌ടത്തിലാകുന്നത് ഇന്നലേയും തുടര്‍ന്നു. വെള്ളിയാഴ്‌ചയിലെ വിപണിയിലെ വിറ്റുവരവ് 81226 കോടിയാണ്. ഈ ആഴ്‌ച ഏകദേശം ഇതേ നിലവാരത്തിലാണ് സൂചികകള്‍ മുന്നോട്ടുപോയത്. അടുത്ത ആഴ്‌ച വിപണിയില്‍ പോസിറ്റീവ് മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്‌ട്. 17166.62ല്‍ വ്യാപാരം നിര്‍ത്തിയ സെന്‍സെക്‌സിലെ നഷ്‌ടം 1.34 പോയിന്റാണ്. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനവും ഇടത്തരം ഓഹരികള്‍ 0.23 ശതമാനവും വിലയിടിവ് കാണിച-ു. 3.60 പോയിന്റ് ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ് നിരക്ക് 5137 ആണ്. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2927 ഓഹരികളില്‍ 1810 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1027 ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടി. സെന്‍സെക്‌സിലെ 17 ഓഹരികള്‍ നഷ്‌ടത്തിലും 13 എണ്ണം നേട്ടത്തിലും കച-വടം നിര്‍ത്തി.
ഒരു ശതമാനത്തിനടുത്ത് വിലയിടിഞ്ഞ റിയാലിറ്റി വിഭാഗമാണ് ഇന്നലെ അടിത്തറ ഇളകിയ പ്രമുഖ ഓഹരി. എഞ്ചിനീയറിങ്ങ്, പവര്‍ വിഭാഗം ഓഹരികള്‍ അര ശതമാനത്തിലധികം നഷ്‌ടത്തിലായി. മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ് വിഭാഗം ഓഹരികള്‍ക്ക് അര ശതമാനം വിലയുയര്‍ച- നേടാനായി. നാല് ശതമാനത്തിലധികം വിലകൂടിയ കെയിന്‍ ഇന്ത്യയാണ് ഏറ്റവും വിലക്കയറ്റം കാണിച-ത്. ഹിന്‍ഡാല്‍കോയുടെ ഓഹരിവില മൂന്ന് ശതമാനത്തിലധികം കൂടി.


















March 31st, 2010 at 5:08 am
D6qzBE xbsaijpslxkn, [url=http://pgwqmkxcjqbh.com/]pgwqmkxcjqbh[/url], [link=http://bbanrasbctop.com/]bbanrasbctop[/link], http://mwmflzgekalp.com/