അവസാന മണിക്കൂറില്‍ മികച നേട്ടം

വ്യാപാര സമയത്തുടനീളം ചാഞ്ചാട്ടം രേഖപ്പെടുത്തി നീങ്ങിയ ഇന്ത്യന്‍ സൂചികകള്‍ അവസാന മണിക്കൂറില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ു. ഇതേതുടര്‍ന്ന് നേട്ടം രേഖപ്പെടുത്തി വ്യാപാരം പൂര്‍ത്തിയാക്കാന്‍ സൂചികകള്‍ക്ക് കഴിഞ്ഞു. ബുധനാഴ്‌ച വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ിരുന്നെങ്കില്‍ വ്യാഴാഴ്‌ച സൂചികകള്‍ തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഇത് ഏകദേശം വ്യാപാരത്തിന്റെ അവസാന മണിക്കൂറുകള്‍ വരെ തുടരുകയും ചെയ്‌തു. കച-വടം പൂര്‍ത്തിയാക്കുന്നത് അര മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ മുന്നേറ്റം സൂചികകളെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ തുണച-ു. ഇന്ത്യന്‍ വിപണിയിലെ മാടമ്പി ഓഹരികള്‍ക്ക് നല്ല രീതിയിലുള്ള വാങ്ങല്‍ പിന്തുണ ലഭിച-താണ് മുന്നേറ്റത്തിന് പ്രധാന കാരണം. തുടര്‍ച-യായ രണ്‌ടാം ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തുന്നത്. എന്നാല്‍ തുടര്‍ച-യായ മൂന്നാം ദിവസവും ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ക്ക് നഷ്‌ടത്തില്‍ തന്നെ കച-വടം അവസാനിപ്പിക്കാനായിരുന്നു വിധി. വില്‍പന സമ്മര്‍ദ്ദം എറ്റവുമധികം നേരിട്ട ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനം വിലയിടിവ് നേരിട്ടപ്പോള്‍ ഇടത്തരം വിഭാഗം ഓഹരികള്‍ ചെറിയ നഷ്‌ടത്തില്‍ കച-വടം നിര്‍ത്തി.
ആഗോള വിപണികളില്‍ നിന്ന് അത്ര പ്രചോദനകരമായ സൂചനകള്‍ വരാതിരുന്നതും, നാണയപ്പെരുപ്പത്തെ ചൊല്ലിയുള്ള ആശങ്കകളും വിപണിയില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തിയതായാണ് വിലയിരുത്തല്‍. കൂടാതെ സാമ്പത്തിക രംഗം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുന്നതിന് മുന്നോടിയായ ആശങ്കകളും വിപണിയെ സ്വാധീനിക്കുന്നുണ്‌ട്. വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ തുടര്‍ച-യായ മൂന്ന് ദിവസമായി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്‌ട്. എന്നാല്‍ ഇന്ത്യയിലെ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നതില്‍ വിമുഖതയാണ് കാട്ടുന്നത്.
ഒരു ശതമാനം വിലയുയര്‍ന്ന ഐ.ടി വിഭാഗം ഓഹരികളാണ് ഇന്നലെ ഏറ്റവുമധികം മുന്നേറിയത്. ബാങ്കിങ്ങ്, ഉപഭോഗ വസ്‌തുക്കള്‍ എന്നിവയുടെ ഓഹരികള്‍ക്കും ഇടപാടുകാരുടെ പിന്തുണ കിട്ടി. അതേസമയം ഓട്ടോ വിഭാഗം ഓഹരികള്‍ ഒരു ശതമാനം നഷ്‌ടം രേഖപ്പെടുത്തി. നാലര ശതമാനത്തിനടുത്ത് വിലകുറഞ്ഞ യൂണിലിവറാണ് ഏറ്റവും നഷ്‌ടത്തിലായത്. ഐഡിയ, പവര്‍ഗ്രിഡ് എന്നിവ രണ്‌ട് ശതമാനം നഷ്‌ടത്തിലായി.
69.63 പോയിന്റ് വിലയുയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 17167.96 ആണ്. ദേശീയ ഓഹരി സൂചിക 17.15 പോയിന്റ് നേട്ടത്തില്‍ 5133.40ല്‍ കച-വടം നിര്‍ത്തി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2918 ഓഹരികളില്‍ 1774 എണ്ണം നഷ്‌ടത്തിലായപ്പോള്‍ 1065 ഓഹരികള്‍ക്ക് ഇടപാടുകാര്‍ പച-ക്കൊടി കാട്ടി. സെന്‍സെക്‌സിലെ പകുതി ഓഹരികള്‍ നഷ്‌ടത്തിലും പകുതി എണ്ണം ലാഭത്തിലുമാണ് ക്ലോസ് ചെയ്‌തത്.

















March 31st, 2010 at 10:42 am
neWvRH cidrogiafrrz, [url=http://lxpuownrehws.com/]lxpuownrehws[/url], [link=http://lmacytsaleom.com/]lmacytsaleom[/link], http://sggxgauhvpbl.com/