| Mobile | RSS

നേട്ടത്തോടെ വാരാന്ത്യ വ്യാപാരത്തിന്‌ അവസാനം

March 5th, 2010 | 2 Comments | Posted in മലയാളം (Malayalam)


വിപണിയെ സംബന്ധിച-ിടത്തോളം മികച- ഒരാഴ്‌ചയ്ക്ക്‌ നേട്ടത്തോടെ തന്നെ പര്യവസാനം. വ്യാഴാഴ്‌ച മാത്രം അല്‍പം നഷ്‌ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ ആ നഷ്‌ടം നികത്തി നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. ബജറ്റിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. തുടര്‍ച-യായ രണ്‌ടാം ആഴ്‌ചയാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാകുന്നത്‌. ഇന്നലെ വ്യാപാര സമയത്ത്‌ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിനാണ്‌ പരിശ്രമിച-ത്‌. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സൂചനകളും അനുകൂലമായപ്പോള്‍ ദേശീയ ഓഹരി സൂചിക 5100 എന്ന നിലവാരത്തിന്‌ മുകളിലെത്തി. എന്നാല്‍ ഉച-യോടെ ഇന്ത്യന്‍ സൂചികകളില്‍ അല്‍പം ചാഞ്ചാട്ടം ദൃശ്യമായി. എന്നാല്‍ ബോംബെ ഓഹരി സൂചിക വ്യാപാരത്തിനിടെ 17,000 എന്ന നിലവാരം കടന്നെങ്കിലും അങ്ങനെ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച-ില്ല. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ വല്ല്യേട്ടത്താരെ കടത്തിവെട്ടി നല്ല മുന്നേറ്റം നടത്തി. ജപ്പാനില്‍ നാണ്യനയത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനിടയുണെ്‌ടന്ന റിപ്പോര്‍ട്ടുകള്‍ അവിടത്തെ സൂചികകളെ പോസിറ്റീവായി സ്വാധീനിച-തിനൊപ്പം ആഗോള തലത്തിലും കയറ്റത്തിന്‌ വഴിവെച-ു. വിറ്റുവരവ്‌ കഴിഞ്ഞ ദിവസത്തെ അതേ നിലവാരത്തില്‍ തുടരുകയും ചെയ്‌തു.
16994.49ല്‍ വ്യാപാരം നിര്‍ത്തിയ സെന്‍സെക്‌സിലെ നേട്ടം 22.79 പോയിന്റാണ്‌. ഇടത്തരം വിഭാഗം ഓഹരികള്‍ 0.62 ശതമാനവും ചെറുകിട വിഭാഗം ഓഹരികള്‍ 0.82 ശതമാനവും വിലക്കയറ്റം കാഴ്‌ചവെച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2942 ഓഹരികളില്‍ 1671 എണ്ണത്തിന്റെ വിലകൂടി, 1165 ഓഹരികള്‍ നഷ്‌ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. സെന്‍സെക്‌സിലെ 16 ഓഹരികള്‍ നേട്ടത്തിലായി, 13 ഓഹരികള്‍ക്ക്‌ വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച-ില്ല. മഹീന്ദ്ര ആന്റ്‌ മഹീന്ദ്രയുടെ ഓഹരി വില കഴിഞ്ഞ ദിവസത്തെ അതേ നിലവാരത്തിലെത്തിയാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 8.45 പോയിന്റ്‌ ഉയര്‍ന്ന ദേശീയ ഓഹരി സൂചികയുടെ ക്ലോസിങ്ങ്‌ നിരക്ക്‌ 5088.70 ആണ്‌.
പൊതുമേഖല സ്‌ഥാപനങ്ങള്‍, ഉപഭോഗ വസ്‌തുക്കള്‍ എന്നിവ ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇന്നലെ ഇടപാടുകാരുടെ പിന്തുണ കിട്ടി. വിപണിയില്‍ കുറേനാള്‍ കൂടി കാളകള്‍ വിലസുമെന്നാണ്‌ പൊതുവെ വിലയിരുത്തല്‍. കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ വരുന്നതുവരെ ഇനി കാര്യമായി സ്വാധീനം ചെലുത്താന്‍ പോന്ന വാര്‍ത്തകളുമില്ല.
1.77 ശതമാനം വിലകൂടിയ റിയാലിറ്റിയാണ്‌ ഇന്നലേയും ഏറ്റവും മുന്നേറിയത്‌. ഹെല്‍ത്ത്‌ കെയര്‍, എഫ്‌.എം.സി.ജി, എഞ്ചിനീയറിങ്ങ്‌ എന്നിവയ്ക്കും നല്ല പിന്തുണ ലഭിച-ു. നാല്‌ ശതമാനത്തിലധികം വിലകൂടിയ ഹീറോ ഹോണ്‌ട, ഡി.എല്‍.എഫ്‌ എന്നിവയാണ്‌ ഇന്നലെ ഏറ്റവുമധികം വിലയുയര്‍ച- രേഖപ്പെടുത്തിയത്‌. ടാറ്റ മോട്ടോഴ്സ്‌, ആക്‌സിസ്‌ ബാങ്ക്‌ എന്നിവയ്ക്ക്‌ വിലയിടിവ്‌ നേരിട്ടു.

Leave a Reply 224 views, 2 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

2 Responses to “നേട്ടത്തോടെ വാരാന്ത്യ വ്യാപാരത്തിന്‌ അവസാനം”

  1. Jeremy Patrone Says:

    Take a look at this site I will definetly use it when we have an outsourcing project.

  2. online shopping Says:

    Online shopping is rapidly becoming the first choice of people in the world for modernized or traditional shopping. Gradually, online shopping is being accepted as the new and fashionable way of shopping. It is becoming popular because people have many other things to do in their busy life and shopping online saves time in numerous ways.

Leave a Reply

  • Archives