കാര്യമായ വ്യതിയാനം രേഖപ്പെടുത്താതെ വിപണി വ്യാപാരം നിര്‍ത്തി

തുടര്‍ച-യായ രണ്‌ട് ദിവസത്തെ മികച- നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ കാര്യമായ വ്യതിയാനമില്ലാതെ വ്യാപാരം അവസാനിപ്പിച-ു. വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത പ്രകടിപ്പിച-ു. മൊത്തത്തില്‍ വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. ഹെവിവെയ്‌റ്റ് വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടിയതാണ് വിപണിയെ ചെറുതെങ്കിലും നേട്ടത്തില്‍ കച-വടം പൂര്‍ത്തിയാക്കാന്‍ സഹായിച-ത്. ഐ.ടി മേഖലയിലെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരിവില ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത് വ്യാപാരത്തിനിടയിലെ പ്രത്യേകതയായിരുന്നു. ബുധനാഴ്‌ചയിലേതിനേക്കാള്‍ കുറവാണെങ്കിലും വിപണിയില്‍ സാമാന്യം ഭേദപ്പെട്ട വിറ്റുവരവ് നടന്നു. ആഗോള സൂചികകളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ഇന്ത്യന്‍ വിപണിക്ക് കിട്ടിയില്ല. ഏഷ്യന്‍ സൂചികകള്‍ മിക്കവയും നഷ്‌ടത്തിലായിരുന്നു. യൂറോപ്യന്‍ സൂചികകളും നേരിയ നഷ്‌ടത്തിലായിരുന്നു. ഈ ആഴ്‌ച ഇതുവരെ വിപണി കാളകളുടെ വരുതിയിലായിരുന്നു. ത്രി ജി ലേലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ടെലികോം മേഖലയിലെ കമ്പനികള്‍ക്ക് അനുകൂലമായി. തുടര്‍ച-യായ രണ്‌ടാം ദിവസവും ഇവയില്‍ നല്ല വാങ്ങല്‍ നടന്നു. കഴിഞ്ഞ ദിവസങ്ങളുടേതിനെ അപേക്ഷിച-് രണ്‌ടാം നിര മൂന്നാം നിര വിഭാഗം ഓഹരികള്‍ക്ക് ഇടപാടുകാരുടെ പിന്തുണ കിട്ടി.
ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2930 ഓഹരികളില്‍ 1566 എണ്ണത്തിന്റെ വിലകുറഞ്ഞപ്പോള്‍ 1260 ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ആളുണ്‌ടായി. സെന്‍സെക്‌സിലെ 17 ഓഹരികളുടെ വിലകൂടിയപ്പോള്‍ 13 എണ്ണം നഷ്‌ടത്തിലാണ് കച-വടം നിര്‍ത്തിയത്. ബോംബെ ഓഹരി സൂചിക 29.18 പോയിന്റ് ഉയര്‍ന്ന് 17519.26ലാണ് വ്യാപാരം നിര്‍ത്തിയത്. ഇടത്തരം വിഭാഗം ഓഹരികള്‍ അര ശതമാനത്തിനടുത്ത് വിലയുയര്‍ച- കാണിച-ു. ചെറുകിട ഓഹരികള്‍ക്ക് നേരിയതാണെങ്കിലും നേട്ടത്തില്‍ തന്നെ ക്ലോസ് ചെയ-ാന്‍ കഴിഞ്ഞു. 14 പോയിന്റ് ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക് 5245.90 ആണ്.
വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം നടന്നു. അരശതമാനം വിലയിടിഞ്ഞ എഫ്.എം.സി.ജി വിഭാഗമാണ് ഇന്നലെ കൂടുതല്‍ നഷ്‌ടം കാണിച-ത്. പൊതുമേഖല സ്‌ഥാപനങ്ങള്‍ ഇതേ നിലവാരത്തില്‍ തന്നെ നഷ്‌ടം കാണിച-ു. ബാങ്കിങ്ങ് വിഭാഗം ഓഹരികളാണ് ഏറ്റവും മുന്നേറ്റം കാണിച-ത്. മെറ്റല്‍, ഐ.ടി വിഭാഗം ഓഹരികള്‍ക്കും പിന്തുണ കിട്ടി.
അഞ്ച് ശതമാനം വിലയുയര്‍ന്ന ഐഡിയയാണ് ഏറ്റവും മുന്നേറ്റം കാണിച-ത്. ജെപി അസോസിയേറ്റ്‌സ്, സെയില്‍ എന്നിവ രണ്‌ടര ശതമാനം വിലയുയര്‍ച- കാണിച-ു. മൂന്ന് ശതമാനം വിലയിടിഞ്ഞ മഹീന്ദ്ര ആന്റ് മഹീന്ദ്രയാണ് ഇന്നലെ ഏറ്റവും നഷ്‌ടത്തിലായത്. ബി.പി.സി.എല്‍, ടി.സി.എസ് എന്നിവയുടേയും വിലകുറഞ്ഞു.

















March 31st, 2010 at 4:15 am
7D83Lr sqqvhvidghlb, [url=http://wqbvyugvipkh.com/]wqbvyugvipkh[/url], [link=http://fsvhgvvgtuov.com/]fsvhgvvgtuov[/link], http://dvxmbxxkloil.com/