| Mobile | RSS

ദീര്‍ഘവീക്ഷണമില്ലാത്ത കേരള ബജറ്റ്‌

March 5th, 2010 | No Comments | Posted in മലയാളം (Malayalam)

ഇത്‌ ബജറ്റിന്റെ കാലമാണ്‌. കേന്ദ്ര ബജറ്റ്‌ കഴിഞ്ഞ ഫെബ്രുവരി 26ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിച-ു. ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയതിനും ഇത്തവണത്തെ ബജറ്റ്‌ അവതരണം വേദിയായി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനമാണ്‌ ഇതിന്‌ കാരണം. എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും തീരുമാനം ജനത്തിന്‌ ഇരുട്ടടിയായി എന്ന്‌ പറയാതെ വയ-. ഭക്ഷണ സാധനങ്ങളുടെ വില അനു നിമിഷം എന്നോണം കുതിക്കുകയാണ്‌. ദീര്‍ഘ വീക്ഷണം ഇല്ലാത്ത നേതാക്കള്‍ ചിലപ്പോള്‍ നാടിന്‌ ശാപമാകാറുണ്‌ട്‌. അവര്‍ നിലവിലെ നിലനില്‍പിന്‌ മാത്രമുള്ള കാര്യങ്ങള്‍ ചെയ-ുന്നു എന്നത്താണ്‌ അതിന്‌ കാരണം. ബജറ്റ്‌ കണക്ക്‌ കൂട്ടലാണ്‌. വികസ്വര രാജ്യമായതുകൊണ്‌ട്‌ എപ്പോഴും ചെലവ്‌ തന്നെയാകും കൂടുതല്‍ എന്ന ആനുകൂല്യമുണ്‌ട്‌. വരവ്‌ ചെലവിനെ കടത്തിവെട്ടുന്ന നല്ല നാളേയ്ക്കായി സ്വപനം കാണുന്നവരാണ്‌ നമ്മള്‍. എങ്കിലും ശത്രുക്കള്‍ നമ്മെ പലപ്പോഴും അതിന്‌ സമ്മതിക്കുന്നില്ല എന്ന മാത്രം.
ഇന്നലെ കേരള ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിച-ു. നേരത്തെ സൂചിപ്പിച- പോലെ ബജറ്റ്‌ കണക്കിന്റെ കളിയാണ്‌. വന്‍ കിട പദ്ധതികള്‍ക്ക്‌ കൂടുതല്‍ തുക വകയിരുത്തിക്കൊണ്‌ടുള്ള ബജറ്റാണിത്‌. പതിവുപോലെ കേന്ദ്ര സര്‍ക്കാറിനെ കുറ്റം പറയുന്നതില്‍ അദ്ദേഹം ആഹ്ലാദം കണെ്‌ടത്തുകയും ചെയ്‌തു. ബജറ്റില്‍ തോമസ്‌ ഐസക്‌ പറഞ്ഞ ഒരു പ്രസ്‌താവന തീര്‍ത്തും അനവസരത്തിലായിപ്പോയി. വിലക്കയറ്റം ഏറ്റവും കുറവ്‌ അനുഭവപ്പെട്ടത്‌ കേരളത്തിലാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തില്‍ വിലക്കയറ്റം ക്രൂരമായി തന്നെ ബാധിച-ു, ബാധിക്കുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇതിനെ പിടിച-ുകെട്ടാന്‍ ‘ശക്‌തിപ്പെടുത്തിയ’ പൊതുവിതരണ സംവിധാനത്തിനും കഴിഞ്ഞില്ല. പതിയെ ജനം വിലക്കയറ്റവുമായി പൊരുത്തപ്പെടും എന്ന പതിവ്‌ രീതി തന്നെയാണ്‌ ഇടത്‌ സര്‍ക്കാരും പിന്തുടര്‍ന്നത്‌. ബജറ്റിലെ മറ്റൊരു പ്രസ്‌താവന മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ടതാണ്‌. കൈയേറ്റം പൂര്‍വാധികം ശക്‌തിയോറ്റെ നടത്തുമെന്നും ടാറ്റയെ മൂക്കുകുത്തിക്കുമെന്ന ധ്വനിയുള്ള പ്രഖ്യാപനങ്ങളും ഉണ്‌ടായി. ഇപ്പോഴും സര്‍ക്കാര്‍ മൂന്നാറിനെ ഒരു കവചമാക്കുന്നു എന്നത്‌ തീര്‍ത്തും അപഹാസ്യമാണ്‌. കാര്യഗൌരവവും, പ്രസക്‌തവുമായ മറ്റ്‌ വിഷയങ്ങളെ മറക്കുന്നതാണ്‌ ഏറ്റവും ദോഷകരം. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പാക്കുമെന്ന്‌ ബജറ്റില്‍ പറയുന്നു. കുറച-്‌ നാള്‍ മുമ്പ്‌ പറഞ്ഞിരുന്നത്‌ മാന്ദ്യത്തെത്തുടര്‍ന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഞെരുക്കത്തിലാണ്‌ എന്നായിരുന്നു. ഇനി ഇടത്‌ സര്‍ക്കാരിന്‌ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമാണ്‌ ഉള്ളത്‌. അതിനുള്ളില്‍ ഈ കമ്പനികള്‍ കാശുണ്‌ടാക്കി സ്‌മാര്‍ട്ടാകുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്‌ട്‌.
ഇത്തരം പ്രഖ്യാപനങ്ങള്‍ ബജറ്റിലെ ദീര്‍ഘ വീക്ഷണത്തിന്റെ കുറവാണ്‌ വ്യക്‌തമാക്കുന്നത്‌. സ്‌ഥായിയായ വികസനത്തില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങളുടെ വരള്‍ച- ദൃശ്യമാകുമ്പോള്‍ എല്ലാ മേഖലയ്ക്കും കൈയയച-്‌ പണം നല്‍കിയിരിക്കുന്നു. അടുത്ത്‌ വരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പും, വരാന്‍ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പും കാണാനുള്ള ദീര്‍ഘ വീക്ഷണമെന്തായാലും ധനമന്ത്രി കാണിച-ു എന്നത്‌ സ്വാഗതാര്‍ഹമാണ്‌. ബജറ്റില്‍ ഹരിത പദ്ധതികള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയത്‌ നല്ല തീരുമാനമായി. പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ കൂടുതല്‍ തുക വകയിരുത്തിയത്‌ നന്നായി എന്നാല്‍ എപ്പോഴും ചെയ-ുന്ന ഈ പരിപാടി കടന്ന്‌ അല്‍പം ആര്‍ജവം ഇക്കാര്യത്തില്‍ ധനമന്ത്രി പ്രകടിപ്പിക്കണമായിരുന്നു. പ്രത്യേകിച-്‌ ഈ മേഖല തീരെ തളര്‍ച- നേരിടുന്ന സമയത്ത്‌.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ഇ–മെയിലിലൂടെ സന്ദേശ വിനിമയം നടത്താനുള്ള ആഹ്വാനം പുതിയ ഒരു കാല്‍ വെയ്‌പാണ്‌. ഇന്ത്യയില്‍ ആകെ ഭരണരംഗം ഓണ്‍ലൈനാകുന്ന ചുറ്റുപാടില്‍ പ്രത്യേകിച-ും. ബജറ്റിലെ ഏറ്റവും വലിയ വകയിരുത്തലിലൊന്ന്‌ സൂപ്പര്‍ ഫാസ്‌റ്റ്‌ റെയില്‍ കൊറിഡോറിന്‌ 50,000 കോടി അനുവദിച-താണ്‌. ഡാമിലെ മണല്‍ വിറ്റ്‌ ലഭിക്കുന്ന കാശാണ്‌ സര്‍ക്കാര്‍ കാണുന്ന വരുമാന മാര്‍ഗം. അല്ലാതെ വ്യക്‌തയായി വരുമാന വര്‍ധനവിന്‌ ഒരു റോഡ്‌ മാപ്പും ബജറ്റിലില്ല. വിദേശത്ത്‌ നിന്ന്‌ അയയ്ക്കുന്ന കാശ്‌ കൊണ്‌ട്‌ നിലനില്‍ക്കുന്ന ഒരു സാമ്പത്തിക രംഗത്തിന്‌ വിദേശ മലയാളികളോട്‌ ബാധ്യതയുണ്‌ട്‌. അവരുടെയും ആശ്രിതരുടേയും ക്ഷേമത്തിനുള്ള പദ്ധതികളും കാര്യമായി ബജറ്റിലില്ല. ലോട്ടറിക്ക്‌ കൂടുതല്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ ഒരു തരത്തില്‍ ചൂഷണം ചെയ-ുന്നു എന്ന്‌ പറയേണ്‌ടി വരും.
കേന്ദ്ര സര്‍ക്കാര്‍ ഒരുപാട്‌ നികുതി പരിഷ്‌കാരങ്ങള്‍ 2011 ഏപ്രിലില്‍ നടപ്പാക്കാന്‍ തയ-ാറെടുക്കുന്നു. ഇതിനോട്‌ സംസ്‌ഥാനം പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ്‌ ബജറ്റില്‍ കണ്‌ടത്‌. എല്ലാ പൊതുമേഖല സ്‌ഥാപനങ്ങളേയും ലാഭത്തിലാക്കുമെന്ന പ്രഖ്യാപനം കടലാസില്‍ അടയിരിക്കാതിരുന്നാല്‍ നന്ന്‌. സ്‌റ്റാമ്പ്‌ ഡ്യൂട്ടിയിലെ സര്‍ചാര്‍ജ്‌ നീക്കിയത്‌ റീട്ടെയില്‍ ഇടപാടുകാര്‍ക്ക്‌ ആശ്വാസം നല്‍കും. സ്വര്‍ണത്തിന്റെ നികുതി വര്‍ധന കുടുംബങ്ങളിലെ ചങ്കിടിപ്പേറ്റും. ഇനിയൊരു പൂര്‍ണ്ണ ബജറ്റ്‌ ഈ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഇടയില്ല, ദീര്‍ഘ വീക്ഷണമില്ലായ്‌മയാണ്‌ ബജറ്റില്‍ മുഴച-ു നില്‍ക്കുന്നത്‌.

Leave a Reply 157 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives