ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്‌ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാര സമയം മുഴുവന്‍ കയറ്റിറക്കങ്ങള്‍ കാണിച- സൂചികകള്‍ ഒടുവില്‍ നേരിയ നഷ്‌ടം രേഖപ്പെടുത്തിയാണ് വ്യാപാരം നിര്‍ത്തിയത്. കച-വടം പൊടി പൊടിക്കുന്നതിനിടെ മര്‍മ്മപ്രധാന നിലവാരങ്ങളില്‍ നിന്ന് താഴേക്ക് വഴുതി വീണെങ്കിലും അവസാന മണിക്കൂറുകളില്‍ അല്‍പം കരകയറ്റം കാഴ്‌ചവെച-ു. ബോംബെ ഓഹരി സൂചിക 17,100 എന്ന നിലവാരത്തില്‍ നിന്ന് താഴെയിറങ്ങിയാണ് ക്ലോസ് ചെയ്‌തതെങ്കിലും ദേശീയ ഓഹരി സൂചിക 5100ന് തൊട്ട് മുകളില്‍ വന്നു നിന്നു. കഴിഞ്ഞ ദിവസം നേട്ടം രേഖപ്പെടുത്തിയ സൂചികകള്‍ക്ക് ഇന്നലെ ആ നിലവാരം നിലനിര്‍ത്താനായില്ല. വിവിധ വിഭാഗം ഒഹരികളിലെ ലാഭമെടുപ്പാണ് സൂചികകളെ നഷ്‌ടത്തിലേക്ക് പിടിച-ു താഴ്‌ത്തിയത്. വിപണിയില്‍ കരടികള്‍ക്കായിരുന്നു അണികള്‍ കൂടുതല്‍ എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. വിപണിയില്‍ ഇത്തരത്തിലുള്ള നേരിയ വിറ്റഴിക്കല്‍ പ്രതീക്ഷിക്കുന്നുണെ്‌ടങ്കിലും സൂചികകള്‍ മുന്നേറും എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തല്‍.
50.06 പോയിന്റ് നഷ്‌ടത്തിലായ സെന്‍സെക്‌സിലെ ക്ലോസിങ്ങ് നിരക്ക് 17052.54 ആണ്. 17031–17131 പരിധിയിലായിരുന്നു ബോംബെ ഓഹരി സൂചികയിലെ ഇന്നലത്തെ വ്യാപാരം. വല്ല്യേട്ടത്താരെ അപേക്ഷിച-് രണ്‌ടാം നിര, മൂന്നാം നിര വിഭാഗം ഓഹരികള്‍ക്കാണ് ഇന്നലെ കൂടുതല്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടത്. ഇടത്തരം വിഭാഗം ഓഹരികള്‍ 0.72 ശതമാനവും ചെറുകിട വിഭാഗം ഓഹരികള്‍ 0.71 ശതമാനവും വിലയിടിവ് കാണിച-ു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2887 ഓഹരികളില്‍ 1780 ഓഹരികളും നഷ്‌ടത്തിലാണ് കച-വടം നിര്‍ത്തിയത്. 1043 ഓഹരികള്‍ മാത്രമാണ് വിലയുയര്‍ച- കാഴ്‌ചവെച-ത്. 19 സെന്‍സെക്‌സ് ഓഹരികളെ കരടികള്‍ വീഴ്‌ത്തിയപ്പോള്‍ 11 എണ്ണം കാളകളുടെ ചൊല്‍പ്പടിക്ക് നിന്നു. ദേശീയ ഓഹരി സൂചിക 22.50 പോയിന്റ് നഷ്‌ടത്തില്‍ 5101.50ല്‍ ക്ലോസ് ചെയ്‌തു.
വിവിധ വിഭാഗം ഓഹരികളില്‍ കരടികളുടെ പ്രഭാവമാണ് ദൃശ്യമായത്. ഐ.ടി, ഉപഭോഗ വസ്‌തുക്കള്‍ എന്നിവ ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും നഷ്‌ടത്തിലാണ് ക്ലോസ് ചെയ്‌തത്. ഒന്നര ശതമാനം നഷ്‌ടം രേഖപ്പെടുത്തിയ മെറ്റല്‍, പൊതുമേഖല സ്‌ഥാപനങ്ങള്‍ എന്നിവയാണ് ഇന്നലെ അപകടമേഖലയിലായത്. ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി വിഭാഗം ഓഹരികളും ഒരു ശതമാനത്തിലധികം നഷ്‌ടത്തിലായി.
മൂന്നര ശതമാനത്തിലധികം വിലയിടിഞ്ഞ ജെ പി അസോസിയേറ്റ്‌സാണ് ഇന്നലെ ഏറ്റവുമധികം നഷ്‌ടത്തിലായത്. സുസ് ലോണ്‍, ഐ.ഡി.എഫ്.സി എന്നിവയേയും ഇടപാടുകാര്‍ കൈവിട്ടു. എച-്.ഡി.എഫ്.സി ഓഹരികള്‍ ഒഴുക്കിനെതിരെ നീന്തി ഇടപാടുകാരുടെ സേഫ് ലോക്കറിലെത്തി.
















