| Mobile | RSS

ലോകകപ്പ് ഫുട്ബോളും ഞാനും

February 4th, 2010 | 2 Comments | Posted in Self Portrait, മലയാളം (Malayalam)

ക്രിക്കറ്റ് എനിക്ക് ഇഷ്ടപ്പെട്ട കളിയാണ്. എന്നാല്‍ ഏറ്റവും ഇഷ്ടം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ ഫുട്ബോള്‍ എന്നാവും പറയുക. കാരണം കായിക വിനോദം എന്ന അര്‍ത്ഥത്തില്‍ എല്ലാം തികഞ്ഞ കളി ഫുട്ബോളാണ്. ഒരു പാന്തിനുവേണ്ടി 22 ആളുകള്‍ ഓടുന്ന കളി എന്ന് അസൂയക്കാര് പറയുമെങ്കിലും കളിയെന്നാല്‍ ഫുട്ബോളാണ്. ലോകകപ്പ് എന്നാലോ അത് ഫുട്ബോള്‍ ലോകകപാണ്. ഒരിക്കല്‍ ഒരു ലോകകപ്പ് കാലത്ത് ആരോ എഴിതിയിരുന്നത് ഓര്‍ക്കുന്നു- ലോകം മുഴുവന്‍ കാണുന്ന ഒരേയൊരു ലോകകപ്പ് ഫുട്ബോള്‍ ലോകകപാണ്‌. എന്‍റെ പല അനുഭവങ്ങളും ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെടിട്ടുണ്ട്‌. അതിലൊന്ന് ഒരു തല്ലു കഥയാണ്. എന്ന് പറഞ്ഞാല്‍ എനിക്ക് പപ്പയുടെ തല്ലു കൊണ്ട കഥ എന്ന് ചുരുക്കം.
98 ലോകകപ്പ് കാലത്താണ് സംഭവം. വീട്ടില് അന്ന് ടിവി ഇല്ലായിരുന്നു. ടിവി കാണണമെങ്കില്‍ അടുത്ത വിടുകളില്‍ പോകണം. അന്ന് ഞാന്‍ പപ്പയോടു ചോദിക്കാതെയാണ് ടിവി കാണാന്‍ പോയത്. കളി ആവേശം മുത്ത്‌ വരുന്ന സമയം. പെട്ടെന്ന് ആരോ തോളില്‍ പിടിച്ചു. ഞാന്‍ കൈ തട്ടി മാറി വിണ്ടും പിടി വിണപ്പോള്‍ തിരിഞ്ഞുനോക്കി. പുറകില്‍ കൈയില്‍ ഒരു ചൂരലുമായി പപ്പ. ആദ്യത്തെ അടി വീണപ്പൊല് ഞാന്‍ എണീട്ടൊടി. പിന്നീട് വീട്ടില് എത്തിയപ്പോള്‍ വിഇണ്ടും അടി കിട്ടി. പിന്നീട് അനുവാദം വാങ്ങിഎല്ലാ ദിവസത്തെയും കളി കണ്ടു എന്നത് ബാക്കി കഥ.
കഴിഞ്ഞ  ലോകകപ്പ് അതിനെക്കാളും സംഭവ ബഹുലമായിരുന്നു. അതിനു മുമ്പ് പറയേണ്ട ഒരു കാര്യമാണ് എന്‍റെ ബ്രസീല് പ്രേമം. ഇപ്പോഴും എന്‍റെ ടിം ബ്രസീല് ആണ്. ഞാന്‍ അവര്‍ക്കൊപ്പമാണ് ഇപ്പോഴും നില്കുക. നാട്ടില്‍ എല്ലാവരും അര്‍ജന്റിന ആരാധകരാണ്. ബ്രസീല് കളിക്കുമ്പോള്‍ അവര്‍ എന്നെ വട്ടം വളഞ്ഞു അധിക്ഷേപിക്കും. അര്‍ജന്റിന മിക്കപ്പോഴും തോല്‍ക്കുമെങ്കിലും അവര്‍ക്കൊപ്പം ചേരാന്‍ ഇപ്പോഴും ആളുണ്ടാകും. റൊണാള്ടിഞ്ഞോ ആയിരുന്നു എന്‍റെ ഫേവറിറ്റ്. ഇപ്പോഴും ഞാന്‍ ബ്രസീലിനൊപ്പമാണ്. ലോകകപ്പ് അലയൊലികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പണ്ടത്തെപോലെ ഇല്ല എന്നതാണ് എന്‍റെ ആശങ്ക. 2006 ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ ഞാന്‍ പത്ര പ്രവര്‍ത്തകനായിരുന്നു. അപ്പോള്‍ ലോകകപ്പ് അവലോകനം എഴുതിയിരുന്നു. ഇത്തവണ ബ്ലോഗില്‍ എന്തെങ്കിലും എഴുതണം എന്ന് കരുതുന്നു.
ഫിഫ ലോകകപ്പ് മത്സരങ്ങ്ങള്‍ക്കായി വന്‍തുക ചെലവു ചെയ്യുന്നു. ഈ പണക്കൊഴുപ്പിനു ഞാന്‍ എതിരാണ്. എന്നാലും ഫുട്ബോള്‍ ലോകകപ്പ്എന്‍റെ ആവേശമായി തുടരുന്നു. ദക്ഷിണാഫ്രിക്ക ഫുട്ബോള്‍ ലോകകപ്പ് നടതിപ്പിലുടെ ലോകത്തിന്റെ നെറുകയില്‍ എത്തുന്നു. അടിച്ചമാര്തപ്പെട്ടവന്റെ ഉയിര്‍പായി വരുന്ന ലോകകപ്പ് ഫുട്ബോള്‍ മാറട്ടെ. കാത്തിരിക്കുന്നു കളികലങ്ങല്ക് തീ പിടിക്കുന്നത് കാണാന്‍.
ഫുട്ബോള്‍ ഒരുമയുടെ സന്ദേശമാണ് നല്‍കുന്നത്. വരുന്ന ലോകകപ്പ് കാല ദേശങ്ങ്ങള്‍ക്ക് അതീതമായി മനുഷ്യനെ ഒന്നിപ്പിക്കട്ടെ.

Leave a Reply 283 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

2 Responses to “ലോകകപ്പ് ഫുട്ബോളും ഞാനും”

  1. ramiz Says:

    hearty supports from another football fan rather an Argentine lover..

  2. ravpdnv Says:

    LUsK75 gwdlzaqhkpsg, [url=http://aequfmaforqx.com/]aequfmaforqx[/url], [link=http://iapakckfhaxz.com/]iapakckfhaxz[/link], http://yuoesizbhfhc.com/

Leave a Reply

  • Archives