| Mobile | RSS

വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം

February 10th, 2010 | 3 Comments | Posted in മലയാളം (Malayalam)

ചൊവാഴ്ചയിലെ നേട്ടം മുഴുവന്‍ നഷ്‌ടപ്പെടുത്തി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നലെ വില്‍പന സമ്മര്‍ദ്ദത്തിന്‌ വഴങ്ങി. ലോക വിപണികളില്‍ നിന്നുള്ള നേട്ടത്തിന്റെ വാര്‍ത്തകളെ അവഗണിച- സൂചികകള്‍ നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാല്‌ വ്യാപാര ദിനങ്ങള്‍ക്കിടെ ചൊവ-ാഴ്‌ച ആദ്യമായി 16,000 എന്ന നിലവാരത്തിന്‌ മുകളില്‍ കയറിയ സെന്‍സെക്‌സ്‌ ഇന്നലെ ആ നിലവാരത്തിന്‌ കീഴെയിറങ്ങിയാണ്‌ വ്യാപാരം നിര്‍ത്തിയത്‌. വ്യാപാര സമയത്തിന്റെ സിംഹഭാഗവും വിപണിയില്‍ കയറ്റിറക്കങ്ങള്‍ ദൃശ്യമായി. വ്യാപാര അവസാനത്തില്‍ ദൃശ്യമായ വില്‍പന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ സൂചികകള്‍ വന്‍ നഷ്‌ടം രേഖപ്പെടുത്തി. യൂറോപ്യന്‍ സൂചികകള്‍ ഒരു ശതമാനം വിലയുയര്‍ച്ച രേഖപ്പെടുത്തിയാണ്‌ വ്യാപാരം നടത്തുന്നത്‌. ഏഷ്യന്‍ സൂചികകളും മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഊറിക്കൂടിയ ലാഭം മുഴുവന്‍ തുടച്ചു നീക്കാന്  ഇന്ത്യന്‍ ഇടപാടുകാര്‍ മത്സരിച്ചത് സൂചികകള്‍ക്ക്‌ വിനയായി. പൊതുവെ വിലയിരുത്തുന്നതുപോലെ സൂചികകള്‍ ബജറ്റിന്‌ മുമ്പ്‌ ചാഞ്ചാട്ടം രേഖപ്പെടുത്തിയാണ്‌ മുന്നേറുന്നത്‌. എന്നാല്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വായ്‌പാ പ്രതിസന്ധി പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല എന്ന വിലയിരുത്തല്‍ സൂചികകള്‍ക്ക്‌ തിരിച്ചടിയകുന്നുട്‌. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയെക്കുറിച-്‌ ചര്‍ച- ചെയ-ാന്‍ അടുത്ത ആഴ്‌ച അനൌദ്യോഗിക യോഗം ചേരുന്നതായ റിപ്പോര്‍ട്ടുകളും ഇടപാടുകാരെ വെറുപ്പിച-തായി വിലയിരുത്തുന്നു. ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപ സ്‌ഥാപനങ്ങളുടെ താല്‍പര്യം കുറഞ്ഞിട്ടുമുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ അവ ഇന്ത്യന്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിച-ിരുന്നു. കഴിഞ്ഞ ദിവസങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്തമായി ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ ഇന്നലെ നഷ്‌ടത്തില്‍ വീഴാതെ കഷ്ടിച് രക്ഷപ്പെട്ടു.
ഉപഭോഗവസ്തുക്കള്‍, റിയാലിറ്റി ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇന്നലെ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഇതേത്തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ 120.01 പോയിന്റ്‌ താഴ്‌ന്ന്‌ 15922.17ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചിക 16141 വരെ കയറ്റം രേഖപ്പെടുത്തിയിരുന്നു. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2888 ഓഹരികളില്‍ 1487 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1314 എണ്ണത്തിന്റെ ഓഹരിവില കൂടി. 21 സെന്‍സെക്‌സ്‌ ഓഹരികള്‍ നഷ്‌ടത്തിലായി. എ.സി.സി, എയര്‍ടെല്‍, ഗ്രാസിം, എച-്‌.ഡി.എഫ്‌.സി ബാങ്ക്‌, ഹീറോ ഹോണ്ട, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്‌, ജെപി അസോസിയേറ്റ്‌സ്‌, സ്‌റ്റെര്‍ലൈറ്റ്‌ എന്നിവയാണ്‌ വിലയുയര്‍ച- രേഖപ്പെടുത്തിയത്‌. 4757.20ല്‍ വ്യാപാരം നിര്‍ത്തിയ ദേശീയ ഓഹരി സൂചികയിലെ നഷ്‌ടം 35.45 ആണ്‌.
എഞ്ചിനീയറിങ്ങ്‌, പൊതുമേഖല സ്‌ഥാപനങ്ങള്‍, പവര്‍ എന്നീ വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം വിലയിടിവ്‌ രേഖപ്പെടുത്തി. മൂന്ന്‌ ശതമാനത്തിനടുത്ത്‌ വിലയിടിഞ്ഞ സിപ്ലയാണ്‌ ഇന്നലെ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. സെയില്‍, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ടാറ്റ സ്‌റ്റീല്‍ എന്നിവ രണ്ടര ശതമാനം നഷ്‌ടത്തിലായി. ബി.പി.സി.എല്‍, ജെ പി അസോസിയേറ്റ്‌സ്‌, എച-്‌.ഡി.എഫ്‌.സി ബാങ്ക്‌, യൂണിടെക്ക്‌ എന്നിവ വിലക്കയറ്റം രേഖപ്പെടുത്തി.

Leave a Reply 255 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

3 Responses to “വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം”

  1. Lashaunda Zolocsik Says:

    I am emphatically bookmarking this web site and sharing it with my acquaintances. You will be getting plenty of visitors to http://www.pramodthomas.com/2010/02/selling-pressure-in-indian-market/ from me!

  2. Deedee Stiegemeier Says:

    I cannot see your site properly on my iPhone (I have the 3G, not 3GS). Anyway, I have put your RSS into my laptop, so thanks!

  3. Pramod Thomas Says:

    Thanks alot

Leave a Reply

  • Archives