| Mobile | RSS

ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടം

February 23rd, 2010 | 1 Comment | Posted in മലയാളം (Malayalam)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ ചാഞ്ചാട്ടം ദൃശ്യമായി. ബജറ്റിന്‌ മുന്നോടിയായി വിപണിയില്‍ സ്വാഭാവികമായും പ്രതീക്ഷിച-ിരുന്നത്‌ ചാഞ്ചാട്ടമായിരുന്നു. തുടക്കത്തില്‍ നഷ്‌ടത്തിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണി എങ്കില്‍ പിന്നീട്‌ നേട്ടത്തിന്റെ മേഖലയിലേക്ക്‌ ഉയര്‍ച- രേഖപ്പെടുത്തി. എന്നാല്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസത്തിന്റെ പിന്തുടര്‍ച- എന്നോണം ഇന്ത്യന്‍ സൂചികകള്‍ വിലക്കയറ്റം കാഴ്‌ചവെച-്‌ വ്യാപാരം അവസാനിപ്പിച-ു. തുടര്‍ച-യായ രണ്‌ടാം ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തുന്നത്‌. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. എങ്കിലും ഹെവിവെയ്‌റ്റ്‌ വിഭാഗം ഓഹരികളില്‍ വാങ്ങല്‍ പിന്തുണ ദൃശ്യമായി. എങ്കിലും വിപണിയില്‍ കരടികള്‍ക്കായിരുന്നു മുന്‍ തൂക്കം എന്നാണ്‌ പൊതുവെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും വിപനിയിലെ പ്രകടനത്തെ രാജ്യം ഉറ്റുനോക്കുന്നുണ്‌ട്‌. ബജറ്റിന്‌ മുന്നോടിയായ അവലോകനം മറ്റുമായി രംഗം മുറുകിയിട്ടുണ്‌ട്‌. ഓഹരി വിപണിയില്‍ കേന്ദ്രബജറ്റിന്റെ സ്വാധീനം പോസിറ്റീവാകുമോ നെഗറ്റീവാകുമോ എന്ന ആശങ്കയിലാണ്‌ ഇന്ത്യന്‍ ഇടപാടുകാര്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച-്‌ വിറ്റുവരവില്‍ അല്‍പം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്‌ട്‌. എന്നാല്‍ വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിച-ത്‌ വിപണിക്ക്‌ അല്‍പം ക്ഷീണമായി. തുടര്‍ച-യായി നേട്ടം കാഴ്‌ചവെചെ-ങ്കിലും ദേശീയ ഓഹരി സൂചികയ്ക്ക്‌ 4900 എന്ന കടമ്പയെ മറികടക്കാന്‍ ഇതുവരെ സാധിച-ിട്ടില്ല. ബജറ്റില്‍ എക്‌സൈസ്‌ നികുതിയുമായ ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉണ്‌ടാകാനിടയുണ്‌ട്‌ എന്ന സൂചനകള്‍ ഓട്ടോ വിഭാഗം ഓഹരികളെ റിവേഴ്സ്‌ ഗിയറിലാക്കി. ഇതാണ്‌ സൂചികകള്‍ ചാഞ്ചാടി നീങ്ങാന്‍ പ്രധാന കാരണം. ഓട്ടോ വിഭാഗം ഓഹരികള്‍ രണ്‌ട്‌ ശതമാനത്തിനടുത്ത്‌ വിലയിടിവ്‌ കാണിച-ു.
വ്യാപാരത്തിനിടെ 16179 വരെ താഴ്‌ന്ന ബോംബെ ഓഹരി സൂചിക 49.27 പോയിന്റ്‌ ഉയര്‍ന്ന്‌ 16286.32ല്‍ വ്യാപാരം നിര്‍ത്തി. സെന്‍സെക്‌സിലെ 18 ഓഹരികളുടെ വിലകൂടിയപ്പോള്‍ 12 ഓഹരികള്‍ നഷ്‌ടത്തിലായി. ദേശീയ ഓഹരി സൂചിക 13.65 പോയിന്റ്‌ കൂടി 4870.05ല്‍ ക്ലോസ്‌ ചെയ്‌തു. ബോംബെ ഒഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 1924 ഓഹരികള്‍ നഷ്‌ടത്തിലായി, 889 ഓഹരികള്‍ക്ക്‌ വിലയുയര്‍ച- നേടാനായി. വല്ല്യേട്ടത്താരെ അനുകരിക്കാന്‍ കഴിയാതിരുന്ന ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ വിലയിടിഞ്ഞാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ചെറുകിട വിഭാഗം ഓഹരികള്‍ ഒരു ശതമാനവും ഇടത്തരം വിഭാഗം ഓഹരികള്‍ 0.59 ശതമാനവും നഷ്‌ടം കാണിച-ു.
ഓട്ടോ, ഉപഭോഗ വസ്‌തുക്കള്‍, ഓയില്‍ ആന്റ്‌ ഗ്യാസ്‌, പൊതുമേഖല സ്‌ഥാപനങ്ങള്‍, എഫ്‌.എം.സി.ജി എന്നീ വിഭാഗം ഓഹരികള്‍ നഷ്‌ടത്തിലായി. മൂന്നര ശതമാനത്തിലധികം വിലയിടിഞ്ഞ മാരുതിയാണ്‌ ഇന്നലെ ഏറ്റവുമധികം നഷ്‌ടത്തിലായത്‌. ബി.പി.സി.എല്‍, കെയിന്‍ ഇന്ത്യ എന്നിവ രണ്‌ട്‌ ശതമാനത്തിലധികം വിലയിടിവ്‌ കാണിച-ു. ഒരു ശതമാനം വിലയുയര്‍ന്ന റിയാലിറ്റി വിഭാഗമാണ്‌ ഇന്നലെ തിളങ്ങിയത്‌. മെറ്റല്‍, ഹെല്‍ത്ത്‌ കെയര്‍ വിഭാഗം ഓഹരികള്‍ക്കും പിന്തുണ കിട്ടി.

Leave a Reply 290 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com
Follow Discussion

One Response to “ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടം”

  1. imccyersqpy Says:

    FCDoxC xwbdvzookiym, [url=http://doiovcuntzik.com/]doiovcuntzik[/url], [link=http://giioqdtfzyoq.com/]giioqdtfzyoq[/link], http://ogaysyzfcvzq.com/

Leave a Reply

  • Archives