നേരിയ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം നിര്‍ത്തി
ഇന്നലെ തുടക്കത്തിലെ മുന്നേറ്റം വ്യാപാര അവസാനം വരെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് സാധിച-ില്ല. തുടക്കത്തിലെ നേട്ടം ലാഭമെടുപ്പിനെത്തുടര്‍ന്ന് ചോര്‍ന്ന് പോയപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചിക നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച-ു. ഉച-യോടെയാണ് ഇന്ത്യന്‍ സൂചികകളില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടത്. വ്യാപാര അവസാനം വരെ അത് തുടരുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ച വിപണിയില്‍ നടമാടിയ കാളകളുടെ കൂട്ടക്കുരുതിയില്‍ ഇന്ത്യന്‍ ഇടപാടുകാര്‍ ആശങ്കയിലായിരുന്നു. ബജറ്റിന്റെ ആഴ്‌ചയില്‍ നേട്ടം രേഖപ്പെടുത്തി വ്യാപാരം തുടങ്ങിയത് ഇന്ത്യന്‍ ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്‌ട്. എന്നാല്‍ ബജറ്റിന് മുന്നോടിയായ ഊഹക്കച-വടമാണ് ഇന്നലെ നടന്നതെന്നും വിലയിരുത്തലുണ്‌ട്. കഴിഞ്ഞ ആഴ്‌ച നിര്‍ത്തിയിടത്തുനിന്ന് കാര്യമായ വ്യതിയാനമൊന്നും കാണിക്കാതെയാണ് ഇന്ത്യന്‍ സൂചിക ഇന്നലെ വ്യാപാരം തുടങ്ങിയത്. എന്നാല്‍ അധികം വൈകാതെ തന്നെ വിപണിയില്‍ കാളകള്‍ കടന്നുവന്നു. ഇതേത്തുടര്‍ന്ന് സെന്‍സെക്‌സ് 16423 വരെ ഉയര്‍ച- രേഖപ്പെടുത്തുകയും ചെയ്‌തു. ചെറുകിട വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികവും ഇടത്തരം വിഭാഗം ഓഹരികള്‍ അര ശതമാനവും ഇന്നലെ വിലക്കയറ്റം കാഴ്‌ചവെച-ു.
രണ്‌ട് ശതമാനത്തിലധികം മുന്നേറ്റം കാഴ്‌ചവെച- ഏഷ്യന്‍ വിപണികളുടെ മാതൃകയാണ് ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ പിന്തുടര്‍ന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നടിഞ്ഞ വിവിധ വിഭാഗം ഓഹരികള്‍ക്ക് താണ നിലയില്‍ വാങ്ങല്‍ പിന്തുണ കിട്ടിയതും ഇന്ത്യന്‍ സൂചികകളില്‍ തിരിച-ുവരവിന് കാരണമായി. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ഈ ആഴ്‌ച വിപണിയില്‍ ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റ് ദിവസമായ വെള്ളിയാഴ്‌ചയെ ഇന്ത്യന്‍ ഇടപാടുകാര്‍ ഉറ്റുനോക്കുകയുമാണ്. വരുന്ന ബജറ്റിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായി മാറ്റങ്ങള്‍ വരുത്താനാകും എന്ന് തന്നെയാണ് വിലയിരുത്തല്‍.
45.42 പോയിന്റ് ഉയര്‍ന്ന ബോംബെ ഓഹരി സൂചികയിലെ അവസാന നിരക്ക് 16237.05 ആണ്. 16191–16423 പരിധിയിലായിരുന്നു സെന്‍സെക്‌സിലെ ഇന്നലത്തെ വ്യാപാരം. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2907 ഓഹരികളില്‍ 1927 എണ്ണം നഷ്‌ടത്തിലായി. 906 ഓഹരികള്‍ക്കേ വിലയുയര്‍ച- നേടാനായുള്ളൂ. സൂചികാധിഷ്‌ഠിത ഓഹരികള്‍ ഒഴികെ ബാക്കി ഓഹരികള്‍ പച-തൊട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. സെന്‍സെക്‌സിലെ 18 ഓഹരികളുടെ വിലകൂടിയപ്പോള്‍ 12 എണ്ണം നഷ്‌ടത്തിലായി. ദേശീയ ഓഹരി സൂചികയിലെ ക്ലോസിങ്ങ് നിരക്ക് 4856.40ഉം നേട്ടം 11.50 പോയിന്റുമാണ്.
രണ്‌ട് ശതമാനത്തിനടുത്ത് വിലയിടിഞ്ഞ റിയാലിറ്റി ഓഹരികളാണ് ഇന്നലെ ഏറ്റവും നഷ്‌ടത്തിലായത്. ഉപഭോഗ വസ്‌തുക്കളുടെ ഓഹരികളും ഒരു ശതമാനത്തിലധികം നഷ്‌ടത്തിലായി.
ഒരു ശതമാനത്തിലധികം വിലയുയര്‍ന്ന ഐ.ടി വിഭാഗം ഓഹരികള്‍ക്കാണ് ഇന്നലെ ഏറ്റവുമധികം മുന്നേറാനായത്. മെറ്റല്‍, ഓട്ടോ, ബാങ്കിങ്ങ്, എഞ്ചിനീയറിങ്ങ് വിഭാഗം ഓഹരികള്‍ക്കും വിലയുയര്‍ച- നേടാനായി.


















March 31st, 2010 at 3:57 am
qt7WwJ qmbzqcsgrouf, [url=http://mxpqzvrsrynf.com/]mxpqzvrsrynf[/url], [link=http://rvfoyflnzjxe.com/]rvfoyflnzjxe[/link], http://pyfdxzgibmnk.com/