എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ റോമിങ്ങ് ശ്രമം ഇടപാടുകാര്‍ തള്ളി; സെന്‍സെക്‌സ് 114 പോയിന്റ് താഴ്‌ന്നു
തുടക്കത്തിലെ അല്‍പസമയത്തെ നേട്ടം ഒഴിച-ു നിര്‍ത്തിയാല്‍ ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരടികളുടെ ആധിപത്യമായിരുന്നു. രാവിലെ ഏകദേശം പത്തരയോടെ ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തിലേക്ക് പതിയെ വഴുതിവീണു. കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സെയിന്‍ ടെലികോമിന്റെ ആഫ്രിക്കയിലെ ആസ്‌തികള്‍ വാങ്ങാനായി ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10.7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവിടുന്നതായ വാര്‍ത്തയാണ് ഇന്നലെ ഇന്ത്യന്‍ വിപണിയെ ഏറ്റവും മോശകരമായി ബാധിച-ത്. കൂടാതെ ജനുവരിയില്‍ നാണയപ്പെരുപ്പ നിരക്ക് വീണ്‌ടും ഉയര്‍ന്നതും ഇടപാടുകാരെ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിച-ു. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-് അല്‍പം നേട്ടത്തിലാണ് ഇന്നലെ സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങിയത്. സൂചികാധിഷ്‌ഠിത ഓഹരികള്‍ക്ക് മികച- വാങ്ങല്‍ പിന്തുണ കിട്ടിയതാണ് ഇതിന് പ്രധാന കാരണം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 16227 വരെ ഉയരുകയും ചെയ്‌തു.
സെയിന്‍ ടെലികോമിന്റെ ആഫ്രിക്കന്‍ ബിസിനസ് നഷ്‌ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പന സംബന്ധിച- ചര്‍ച-കള്‍ മാര്‍ച- 25 വരെ നീളുമെങ്കിലും കാളകള്‍ ഇന്നലെ എയര്‍ടെല്ലിന്റെ പരിധിക്ക് പുറത്തായിരുന്നു. ഓഫര്‍ തുക പ്രകാരം സെയിന്‍ ടെലികോമിന്റെ ഒരു ഉപഭോക്‌താവിന് 255 ഡോളറാണ് എയര്‍ടെല്‍ മുന്നോട്ട് വെയ്ക്കുന്ന വില. പാളിപ്പോയ എം.ടി.എന്‍ ധാരണയോട് പുതിയ അടുപ്പത്തെ ചേര്‍ത്തൂവായിച- ഇടപാടുകാര്‍ ഓഹരി വിറ്റഴിക്കുന്നതില്‍ ആഹ്ലാദിച-ു. എയര്‍ടെല്ലിന്റെ 1.82 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്നലെ നടന്നത്. 9.25 ശതമാനം ഇടിഞ്ഞ എയര്‍ടെല്ലിന്റെ ഓഹരി 285.60നാണ് ഇന്നലെ ക്ലോസ് ചെയ്‌തത്. സെക്കന്റ് ബില്ലിങ്ങ് നടത്തണമെന്ന നിര്‍ദേശമാണ് ഇതിന് മുമ്പ് ടെലികോം കമ്പനികളില്‍ ഇത്രയധികം നാശം വിതച-ത്. സെയിന്‍ ടെലികോമിന്റെ ആഫ്രിക്കന്‍ പ്രവര്‍ത്തനത്തില്‍ എന്തുമാത്രം നഷ്‌ടമുണ്‌ട് എന്ന് വ്യക്‌തമായി തിട്ടമില്ലാത്തതും ഇടപാടുകാരെ നിരാശയിലാക്കി.
വിപണിയില്‍ വിറ്റഴിക്കല്‍ എന്ന എരിതീയിലേക്ക് എണ്ണ പകര്‍ന്ന മറ്റൊരു പ്രധാന വാര്‍ത്ത നാണയപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ്. ജനുവരിയിലെ രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 8.56 ശതമാനമാണ്. ഡിസംബറില്‍ ഇത് 7.31 ശതമാനമായിരുന്നു. മാര്‍ചേ-ാടെ നിരക്ക് രണ്‌ടക്കം തൊടാന്‍ സാധ്യതയുണെ്‌ടന്ന വിലയിരുത്തല്‍ ഇന്ത്യന്‍ സാമ്പത്തിക ലോകത്താകെ ആശങ്ക വിതറുന്നുണ്‌ട്. ആഗോള വിപണികളില്‍ നിന്നുള്ള അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളും ഇന്ത്യന്‍ സൂചികകളെ വീഴ്‌ത്തി.
114.24 പോയിന്റ് വിലയിടിഞ്ഞ ഇടിഞ്ഞ സെന്‍സെക്‌സിലെ ക്ലോസിങ്ങ് 16038.35 ആണ്. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ യഥാക്രമം 0.56 ശതമാനവും 0.37 ശതമാനവും നഷ്‌ടം കാണിച-ു. ദേശീയ ഓഹരി സൂചിക 24.90 പോയിന്റ് നഷ്‌ടത്തില്‍ 4801.95ല്‍ വ്യാപാരം നിര്‍ത്തി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2869 ഓഹരികളില്‍ 1634 എണ്ണത്തിന്റെ വിലയിടിഞ്ഞപ്പോള്‍ 1158 ഓഹരികള്‍ വിലക്കയറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സിലെ 20 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 10 ഓഹരികള്‍ക്ക് പിന്തുണ ലഭിച-ു. ഹെല്‍ത്ത് കെയര്‍, ഐ.ടി, മെറ്റല്‍ വിഭാഗം ഒഴികെ ബാക്കി എല്ലാ വിഭാഗം ഓഹരികളും ഇന്നലെ വിലയിടിവ് രേഖപ്പെടുത്തി. ഒന്നര ശതമാനം വിലയിടിഞ്ഞ ഉപഭോഗവസ്‌തുക്കളുടെ ഓഹരിക്കാണ് ഇന്നലെ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. എണ്ണ–പ്രകൃതിവാതക വിഭാഗം ഓഹരികള്‍ ഒരു ശതമാനം നഷ്‌ടത്തിലായി.

















